എയര്‍ വിസ്താരയുടെ തിരുവനന്തപുരം-ഡല്‍ഹി വിമാന സര്‍വീസിനു തുടക്കമായി



തിരുവനന്തപുരം: എയര്‍ വിസ്താരയുടെ തിരുവനന്തപുരം-ഡല്‍ഹി വിമാന സര്‍വീസിനു തുടക്കമായി. ദിവസേന ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരികെയും നേരിട്ടുള്ള ഫ്ലൈറ്റാണിത്. ടാറ്റാ സണ്‍സ് ലിമിറ്റഡിന്റേയും സിംഗപ്പൂര്‍ എയര്‍ ലൈന്‍സിന്റെയും സംയുക്ത സംരഭമാണ് എയര്‍ വിസ്താര.

ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ഉദ്ഘാടന ഫ്‌ളൈറ്റിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാര്‍ക്ക് അമൃത്‌സര്‍, ചണ്ഡീഗഢ്, ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡല്‍ഹി വഴി വണ്‍-സ്റ്റോപ് കണക്ഷനുകളും ലഭ്യമാണ്.