നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ചു കയറിയത് മോട്ടോര്‍ വാഹന വകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങിലേക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്








പെരിന്തല്‍മണ്ണ: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മോട്ടോര്‍ വാഹന വകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങിലേക്ക് ഇടിച്ചുകയറി. തലനാരിഴയ്ക്ക് വന്‍ ദുരന്തം വഴിമാറിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മലപ്പുറം പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഡ്രൈവിങ് ടെസ്റ്റിനെത്തിയവരുടെ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനവും മൂന്നു ബൈക്കുകളും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ മൂന്നു പേരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.