റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ച്‌ കാ​ലാ​ങ്കി



കാ​ലാ​ങ്കി: റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ച്‌ കാ​ലാ​ങ്കി. വ​ട്ടി​യാം​തോ​ട്-​അ​പ്പ​ര്‍ കാ​ലാ​ങ്കി റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ട്ട​റ, കാ​ലാ​ങ്കി, വ​ട്ടി​യാം​തോ​ട് ഗ്രാ​മ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്. ഇ​ര​ട്ടി-​അ​പ്പ​ര്‍ കാ​ലാ​ങ്കി റോ​ഡി​ല്‍ വ​ട്ടി​യാം​തോ​ട് മു​ത​ല്‍ അ​പ്പ​ര്‍ കാ​ലാ​ങ്കി വ​രെ​യു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ മെ​ക്കാ​ഡം ടാ​റിം​ഗ്‌അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​രു​ണ്‍ തോ​മ​സ് ന​യി​ച്ച പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും നാ​ട്ടു​കാ​രും അ​ണി​നി​ര​ന്നു. പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ഉ​ളി​ക്ക​ലി​ല്‍ ഫാ. ​മാ​ത്യു എ​ടേ​ട്ട് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന പ്ര​തി​ഷേ​ധ സ​ദ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഷേ​ര്‍​ളി അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ശ​ശി, ജോ​സ​ഫ് ആ​ഞ്ഞി​ലി​ത്തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് വ​ട്ടി​യാം​തോ​ട് ക​ട​മ​ന​ക​ണ്ടി, മാ​ട്ട​റ, അ​പ്പ​ര്‍ കാ​ലാ​ങ്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഫാ. ​മാ​ത്യു എ​ടേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഇ​രി​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നോ​യ് കു​ര്യ​ന്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ട് ടി.​എ. ജ​സ്റ്റി​ന്‍, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം എം.​എ​സ്. നി​ഷാ​ദ്, ഡി​വൈ​എ​ഫ്‌​ഐ ഇ​രി​ട്ടി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​ജി. ദി​ലീ​പ്, ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പൂ​പ്പ​ള്ളി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ദി​ലീ​പ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​രു​ണ്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് ചെ​റി​യം​മാ​ക്ക​ല്‍ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ര്‍ വി​പി​ന്‍ പ​ഴെ​മ​ഠം ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് വി​ക​സ​ന മു​ര​ടി​പ്പി​ന്‍റെ അ​ന്ധ​കാ​ര​ത്തി​ല്‍​നി​ന്നു വി​ക​സ​ന വി​പ്ല​വ​ത്തി​ന്‍റെ പ്ര​കാ​ശ​ത്തി​ലേ​ക്ക് നാ​ടി​നെ ന​യി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി കാലാങ്കി ടൗ​ണി​ലെ എ​ല്ലാ വി​ള​ക്കു​ക​ളും അ​ണ​ച്ച്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ മൊ​ബൈ​ല്‍ഫോണ്‍ ടോ​ര്‍​ച്ചു​കൊ​ണ്ട്പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു. ജാ​ഥ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്തോ​ഷ് ചെ​റി​യം​മാ​ക്ക​ല്‍, ലി​ജോ പ്ലാ​ത്താ​നം, വി​പി​ന്‍ പ​ഴെ മ​ഠം, ചാ​ര്‍​ലി മു​ണ്ടോ​ളി​ക്ക​ല്‍, ഷാ​ജി തെ​ക്കേ​മു​റി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.