സെന്റ് തോമസ് പബ്ലിക് സ്കൂൾ നെടുംപുറംചാലിന് ഉത്തരകേരള സി. ബി. എസ്. ഇ. വോളിബാൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനം.
മങ്ങാട്ട്പറമ്പ്: കണ്ണൂർ യൂണിവേഴ്‌സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സി. ബി. എസ്. ഇ വോളിബാൾ ടൂർണമെന്റിൽ സെന്റ് തോമസ് പബ്ലിക് സ്കൂൾ നെടുംപുറംചാൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പെരുന്തോടി സ്വദേശി സച്ചിൻ ഏലിയാസ് സാറാണ് കുട്ടികളുടെ പരിശീലകൻ. സ്റ്റീവ് ജെയിംസ് ഷിബു, അമൽ ജോസഫ്, റോബർട്ട് ദേവസ്യ, ജോസഫ് സെബാസ്റ്റ്യൻ, ബെൻ ക്രിസ്റ്റോ, ടൈസ് ജോളി, ആഷിക് ജെയിംസ്, വരുൺ സി. ബി., ജെറിൻ ചാക്കോ എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്. ലിവിൻ ഏലിയാസ്, ഗിരീഷ് ചന്ദ്രൻ, ലിബിൻ കെ. എഫ്. തുടങ്ങിയവർ ടീമിനെ നയിച്ച ടീം നിലവിലെ ചാമ്പ്യന്മാരായ എടത്തൊട്ടി നവജ്യോതി സ്‌കൂളിനെ ക്വർട്ടറിൽ പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്. ലൂസേഴ്‌സ് ഫൈനലിൽ സി. എം. ഐ ക്രൈസ്റ്റ് സ്കൂൾ ഇരിട്ടിയെ പരാജയപ്പെടുത്തിയാണ് സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.


0 Comments