കണ്ണൂര്‍ കേളകം  സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ്  പദയാത്രാ സംഘത്തിന് പരുമലയില്‍  സ്വീകരണം നല്‍കി



കണ്ണൂര്‍ കേളകം  സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നും ശ്രീ ബെന്നി കുറുപ്പന്റെ നേതൃത്വത്തില്‍  എത്തിച്ചേര്‍ന്ന പദയാത്രാസംഘത്തെ പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല സെമിനാരി അസി. മാനേജര്‍ ഫാ.വൈ.മത്തായിക്കുട്ടി, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ പി.എ.ജേക്കബ്, എ.എം.കുരുവിള, ജി.ഉമ്മന്‍. സഭാ മാനേജിംഗ് കമ്മറ്റിയംഗം റോണി വര്‍ഗീസ് ഏബ്രഹാം മറ്റ് വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. കണ്ണൂര്‍ മുതല്‍ പരുമല വരെയുള്ള 425 കിലോമീറ്റര്‍ ദൂരം പത്തുദിവസംകൊണ്ടാണ് പദയാത്രാസംഘം പിന്നിട്ടത്. മലങ്കരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്രയാണിത്.