കണ്ണൂര്‍ ജില്ലാ കായികോത്സവം സമാപിച്ചു
കണ്ണൂര്‍: ജില്ലാ കായികോത്സവം സമാപിച്ചു.152 പോയിന്റുകളോടെ പയ്യന്നൂര്‍ ഉപജില്ല ഓവറോള്‍ കിരീടം സ്വന്തമാക്കി. കായികോല്‍സവത്തിലെ മുന്‍ വര്‍ഷത്തെ ജേതാവായ കണ്ണൂര്‍ നോര്‍ത്തിനെ പിന്‍തള്ളി തളിപ്പറമ്ബ് നോര്‍ത്ത് ഉപജില്ല 119 പോയന്റുകളോടെ രണ്ടാം സ്ഥാനവും 118 പോയന്റ് നേടി ഇരിട്ടി മൂന്നാം സ്ഥാനത്തും എത്തി.
കണ്ണൂര്‍ നോര്‍ത്തിന് 99 പോയന്റ് മാത്രമാണ് ലഭിച്ചത്. ശനിയാഴ്ച തീരേണ്ടിയിരുന്ന കായികോത്സവം മത്സരങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ചത്തേക്ക് നീട്ടുകയായിരുന്നു. അന്ന് രാത്രിയായതോടെ മാറ്റി വെച്ച കായികോത്സവത്തിലെ മൂന്ന് ഹാമര്‍ ത്രോ മല്‍സരങ്ങളും തിങ്കളാഴ്ച രാവിലെ മുതല്‍ നടന്നു. സീനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്സ്, ജൂനിയര്‍ ഗേള്‍സ് എന്നീ. മൂന്നിനങ്ങളിലും പുതിയ മീറ്റ് റിക്കാര്‍ഡ് പിറന്നു.
സീനിയര്‍ ഗേള്‍സില്‍ 2015ല്‍ കണ്ണൂര്‍ ജിവിഎച്ച്‌എസിലെ വി വി അര്‍ഷാനയുടെ 32.25 മീറ്ററാണ് അതേ സ്ക്കൂളിലെ ഗ്രേസ് മേരി സന്തോഷ് 39.88 മീറ്റര്‍ ദൂരമെറിഞ്ഞ് പുതിയ റെക്കാര്‍ഡ് സ്ഥാപിച്ചത്. ജൂനിയര്‍ ബോയ്സില്‍ കൂത്തുപറമ്ബ് റാണി ജെയ് പബ്ലിക് സ്ക്കൂളിലെ അലക്സ് രാജേഷ് 2012ലെ മീറ്റ് റെക്കാര്‍ഡാണ് 44.48 മീറ്റര്‍ ദൂരമെറിഞ്ഞ് തിരുത്തിയത്. 2012 ല്‍ കൊട്ടിയൂര്‍ ഐജെഎംഎച്ച്‌എസിലെ ബെസ്റ്റുന്‍ സെബാസ്റ്റ്യന്‍െറ 26.36 മീറ്റര്‍ റെക്കാര്‍ഡാണ് തിരുത്തിയത്. ജൂനിയര്‍ പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ റാണി ജെയ് പബ്ലിക് സ്കൂളിലെ റാബിയ നസ്വ ആണ് പുതിയ റെക്കാര്‍ഡിന്റെ ഉടമ. 33.84 മീറ്റര്‍ ദൂരമെറിഞ്ഞ് 2014ല്‍ ജിവിഎച്ച്‌എസിലെ വി വി അര്‍ഷാന സ്ഥാപിച്ച 24.69 മീറ്ററാണ് മറികടന്നത്.
ശനിയാഴ്ച പ്രഖ്യാപിക്കാതിരുന്ന മൂന്ന് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്ബ്യന്മാരെയും തിങ്കളാഴ്ച പ്രഖ്യാപിച്ചു. ജൂനിയര്‍ ബോയ്സില്‍ കതിരൂര്‍ ജിഎച്ച്‌എസ്‌എസിലെ എ കെ അമല്‍, കൂത്ത്പറമ്ബ് റാണി ജെയ് പബ്ലിക് സ്കൂളിലെ ബി അലക്സ് രാജേഷ് എന്നിവര്‍ 15 പോയിന്റ് വീതം നേടി വ്യക്തിഗത ചാമ്ബ്യന്മാരായി. ജൂനിയര്‍ ഗേള്‍സില്‍ 13 പോയിന്റ് നേടി കണ്ണൂര്‍ ജിവിഎച്ച്‌എസ്‌എസിലെ കെ സി ചാന്ദ്രയും സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 15 പോയിന്റ് നേടി വെളിമാനം സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ആര്‍ ആരതിയും വ്യക്തിഗത ചാമ്ബ്യന്‍പട്ടം സ്വന്തമാക്കി.


0 Comments