ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള തിയതി പതിനഞ്ച് ദിവസത്തേക്ക് കൂടി നീട്ടി





തൃ​ശൂ​ര്‍: ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള തിയതി ഡിസംബര്‍ 15 വരെ നീട്ടി. സമയ പരിധി ഇന്നവസാനിരിക്കെയാണ് 15 ദിവസത്തേക്ക് കൂടി തിയ്യതി നീട്ടിയത്. സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ശരാശരി കടന്നു പോകുന്ന വാഹനങ്ങളുടെ നാലിലൊന്നു പോലും ഫാസ്ടാഗ് എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് തിയ്യതി നീട്ടിയത്.

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ഫാസ്റ്റ്ടാഗ് കാര്‍ഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാര്‍ക്കു പ്രതിമാസം 150 രൂപ അടച്ചാല്‍ എത്ര തവണയും യാത്ര ചെയ്യാന്‍ കഴിയുന്ന പദ്ധതിയും ലഭ്യമാണ്. ഇരുപതു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രതിമാസം 300 രൂപ അടച്ചാല്‍ സമാനമായ പദ്ധതിയില്‍ ചേരാം.

ദേ​ശീ​യ​പാ​ത​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ വാ​ണി​ജ്യ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഫാ​സ്റ്റ് ടാ​ഗ് ഉ​പ​യോ​ഗി​ച്ച്‌ ടോ​ള്‍ ന​ല്‍​കു​ന്ന സം​വി​ധാ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ടോ​ള്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു ഗേ​റ്റി​ലൂ​ടെ മാ​ത്ര​മേ ഫാ​സ്റ്റ് ടാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ടൂ. ഫാ​സ്റ്റ് ടാ​ഗ് ഇ​ല്ലാ​തെ ടോ​ള്‍ പി​രി​വു കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഫാ​സ്റ്റ് ടാ​ഗ് ഗേ​റ്റി​ലൂ​ടെ പ്ര​വേ​ശി​ച്ചാ​ല്‍ ഇ​ര​ട്ടി തു​ക പി​ഴ​യാ​യി ന​ല്‍​കേ​ണ്ടി വ​രും