ഇത് ക്ലാസ്‌മേറ്റ്‌സിലെ റസിയ തന്നെയാണോ? രാധികയുടെ പുത്തന്‍ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍
 


വിയറ്റ്നാം കോളനിയെന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് രാധിക. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങള്‍ രാധിക ചെയ്തെങ്കിലും പ്രേക്ഷകര്‍ ഏറെ സ്നേഹിച്ചത് ക്ലാസ്മേറ്റ്സിലെ റസിയയെ ആയിരുന്നു. എന്നാല്‍ വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത രാധിക ഭര്‍ത്താവ് അഭിലിനൊപ്പം വിദേശത്ത് സെറ്റില്‍ ആകുകയായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാധികയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗംഭീര മേക്ക് ഓവറിലാണ് താരം എത്തിയത്. തലമുടി വെട്ടിച്ചെറുതാക്കി മോഡേണ്‍ ലുക്കിലാണ് രാധിക. ഇത് ഒരുനിമിഷം ക്ലാസ് മേറ്റിലെ റസിയ തന്നെയാണോയെന്ന് ആരും സംശയിച്ച് പോകും.