പഴശി കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിക്കുന്ന കിണറിന് സമീപത്തായി മണ്ണിടിഞ്ഞ് വീണ് അപകടം 3 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപെടുത്തി.
ഇരിട്ടി: ഇരിട്ടി മട്ടന്നൂര്‍ നഗരസഭകളിലേക്ക് കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിക്കുന്ന കിണറിന് സമീപത്തായി മണ്ണിടിഞ്ഞ് വീണ് അപകടം.മണ്ണിനടയില്‍ കുടുങ്ങിയ 3 തൊഴിലാളികളെയും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷപ്പെുത്തി.ഞായറാഴ്ച രാവിലെയാണ് മണ്ണിടിഞ്ഞ് വീണത്. താല്‍ക്കാലികമായി നിര്‍മ്മിച്ച റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തി നടത്തുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞ് വീണത്.ഇതിനിടയില്‍ കൊല്‍ക്കത്ത സ്വദേശികളായ നിതായ്,രമേശ്,മഹിദുള്‍,എന്നിവര്‍ മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു.രമേഷ് മഹിദുള്‍ എന്നിവരെ ആദ്യം രക്ഷപ്പെടുത്തുകയും നിതായേലിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.പരിക്കേറ്റ നിതായേലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
0 Comments