ചാൻസ് ചോദിച്ചപ്പോൾ എപ്പോഴാണ് ഭോഗിക്കുന്നതെന്ന് സംവിധായകൻ മുഖത്തുനോക്കി ചോദിച്ചു, ആസിഫ് അലിയുടെ നായികയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

തൊഴിൽ മേഖലയിൽ മോശം അനുഭവങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവരുന്നത് സിനിമാ മേഖലയിൽ നിന്നുമാണ്. സംവിധായകർ, താരങ്ങൾ, നിർമ്മാതാക്കൾ എന്നിവരിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെക്കുറിച്ച് നിരവധി തവണ നടിമാർ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അവസരം ചോദിച്ചപ്പോൾ തനിക്ക് നേരിടേണ്ടിവന്ന ദുരവസ്ഥ യെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി നായകനായെത്തിയ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിൽ നായികയായി എത്തിയ ഷിബ്ല. അവതാരികയായി എത്തിയശേഷമാണ് നായികയായി ഈ താരം എത്തിയത്.

മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഷിബ്ലയുടെ ജനനം, ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഉപ്പ സമ്മതിച്ചില്ല എന്നായിരുന്നു ഷിബ്ല പറയുന്നത്.

റിയാലിറ്റി ഷോയിൽ പങ്കെടുത്ത താൻ പിന്നീട് അഭിനയ രംഗത്ത് അവസരങ്ങൾ തേടിയിരുന്നുവെന്നും ആ സമയത്താണ് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ തന്നോട് എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്തുനോക്കി ചോദിച്ചത് എന്നും നടി പറയുന്നു. അതുകൊണ്ടുതന്നെ മലയാളസിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയാൻ കഴിയില്ല എന്നും നടി പറയുന്നു.