'ഒരു രാജ്യം, ഒരു കാര്‍ഡ്' പദ്ധതി കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
തിരുവനന്തപുരം: 'ഒരു രാജ്യം, ഒരു കാര്‍ഡ്' എന്ന പദ്ധതി കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കും സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
കാര്‍ഡ് രൂപകല്പനചെയ്ത് എസ്.ബി.ഐ. സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒറ്റകാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്ന് പണംപിന്‍വലിക്കാം. ഡ്രൈവിങ് ലൈസന്‍സായും റേഷന്‍ കാര്‍ഡായും ഉപയോഗിക്കാം.
യാത്രാടിക്കറ്റിനും മറ്റുസേവനങ്ങള്‍ക്കും പണമടയ്ക്കാം. സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് നല്‍കുമെന്ന് എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് ' പറഞ്ഞു.
ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനാണ് കാര്‍ഡിന്റെ മാതൃക കൈമാറിയത്. ഉടന്‍തന്നെ ഇത് പ്രയോഗത്തില്‍ വരുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മൃഗേന്ദ്രലാല്‍ ദാസ് പറഞ്ഞു.
0 Comments