വൈദ്യുതി വണ്ടിയില്‍ വൈവിധ്യം നിറച്ച്‌ കുടുംബശ്രീ; 'അമ്മരുചി' നിരത്തുകളിലേക്ക്


കൊ​ച്ചി: രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ഇ​നി വൈ​ദ്യു​തി വ​ണ്ടി​യി​ല്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ​ത്തും. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ന്‍ സൗ​രോ​ര്‍​ജ വാ​ഹ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 'അ​മ്മ​രു​ചി' എ​ന്ന​പേ​രി​ല്‍ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. 30ന് ​മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന​മി​ഷ​​െന്‍റ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ബി.​പി.​എ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള വ​നി​ത​ക​ള്‍ക്ക് സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കും​ടും​ബ​ശ്രീ​ക്ക്​ കീ​ഴി​ല്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. അ​ത്യാ​ധു​നി​ക അ​ടു​ക്ക​ള​യോ​ടു​കൂ​ടി​യ 10 വാ​ഹ​ന​ങ്ങ​ള്‍ രാ​വി​ലെ പ​ത്ത് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ 10 പ്ര​ധാ​ന ക​വ​ല​ക​ളി​ല്‍ ക​ച്ച​വ​ട​ത്തി​നെ​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ട​പ്പ​ള്ളി കു​നം​തൈ ബീ​രാ​ന്‍കു​ട്ടി ന​ഗ​റി​ലെ 10 അം​ഗ​ങ്ങ​ളാ​ണ് ഓ​രോ വാ​ഹ​ന​ത്തി​െന്‍റ​യും ഗു​ണ​ഭോ​ക്താ​ക്ക​ള്‍.