വിദഗ്ധ ജീവനക്കാരുടെ കുറവ്; വൈദ്യുതി വകുപ്പില്‍ പ്രതിസന്ധി
തൊടുപുഴ: വൈദ്യുതി വകുപ്പില്‍ വിദഗ്ധ-അതിവിദഗ്ധ ജീവനക്കാരുടെ എണ്ണം കുറയുന്നു. അതതുകാലത്തെ റിക്രൂട്ട്മെന്റിലെ പാളിച്ചയും വൈദഗ്ധ്യമില്ലാത്തവരെ പ്രമോഷന് നല്കി സങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളില്‍ നിയമിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.
സാമ്ബത്തിക ഞെരുക്കത്തിെന്റ പേരില്‍ വിരമിച്ച ഒഴിവുകളില്‍ റിക്രൂട്ട്മെന്റ് ഒഴിവാക്കിയതും പ്രശ്നമാണ്. ആകെ ജീവനക്കാരില്‍ 32 ശതമാനത്തില്‍ താഴെ മാത്രമാണ് അതത് തസ്തികയില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരെന്നാണ് ബോര്‍ഡിെന്റ നിഗമനം. സാങ്കേതിക വൈദഗ്ധ്യമോ തസ്തികക്ക് അനുസൃത യോഗ്യതയോ ഇല്ലാത്ത ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ച വൈദ്യുതി മേഖലയില്‍ അപകടം കൂട്ടുന്നെന്നും ബോര്‍ഡിന് വന്‍ നഷ്ടം ഉണ്ടാക്കുന്നെന്നും വിലയിരുത്തലുണ്ട്.
വിദഗ്ധ യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതടക്കം നടപടികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട പവര്ഹൗസുകളില്പോലും അപകട നിരക്ക് ഉയരാന്‍ കാരണമായെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി നിയമം (റൂള്‍ 3, 36(2), 51, 64) മറികടന്ന് പലപ്പോഴായി അവിദഗ്ധ തൊഴിലാളികളെ പ്രധാന തസ്തികയില്‍ നിയമിച്ചത് കുഴപ്പമായെന്ന് ബോര്‍ഡ് നിയോഗിച്ച സംഘം വിലയിരുത്തിയ ശേഷവും പരിഹാരനടപടിയുണ്ടാകാത്തത് പ്രതിസന്ധിയാണ്.
മസ്ദൂര്‍ മുതല്‍ അസി. എന്‍ജിനീയര്‍വരെ ആദ്യ ആറു തസ്തികകളിലാണ് മാനദണ്ഡം പാലിക്കാതെ ഒട്ടേറെ പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1179 മീറ്റര്‍ റീഡര്‍മാര്‍ ഒറ്റയടിക്ക് സബ് എന്‍ജിനീയര്‍മാരായി ഇത്തരത്തില്‍ സ്ഥാനക്കയറ്റം നേടി. പിന്നീട് 3927 മസ്ദൂര്‍മാര്‍ സ്ഥാനക്കയറ്റം നേടിയതും വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിലേക്കാണ്. ഇതിെന്റ ആഘാതം തീര്‍ക്കാന്‍ ഇനിയുമായിട്ടില്ല. സാങ്കേതിക മികവ് പുലര്‍ത്തേണ്ടതാണ് സബ് എന്‍ജിനീയര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ളവരുടെ ജോലി. ഹൈവോള്‍ട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം നല്‍കേണ്ടത് സബ് എന്‍ജിനീയര്‍മാരാണ്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ യോഗ്യത വേണമെന്ന് 1956ലെ വൈദ്യുതി നിയമത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്. ബോര്‍ഡിെന്റ സാമ്ബത്തിക സ്ഥിതിയെ ബാധിക്കാതെ എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന ആലോചനയും എങ്ങുമെത്തിയിട്ടില്ല.


0 Comments