വ്യാജരേഖകളില്‍ സ്​ത്രീകളെ വിദേശത്തേക്ക് കടത്തുന്ന റാക്കറ്റ് സജീവം


നെ​ടു​മ്ബാ​ശ്ശേ​രി: വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച്‌ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ്​​ത്രീ​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന റാ​ക്ക​റ്റ് സ​ജീ​വം. അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി പേ​രാ​ണ് നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മിേ​ഗ്ര​ഷ​ന്‍ വി​ഭാ​ഗ​ത്തി​െന്‍റ പി​ടി​യി​ലാ​യ​ത്. വീ​ട്ടു​ജോ​ലി​ക്കും മ​റ്റും ഗ​ള്‍​ഫി​ലേ​ക്ക് നി​യ​മ​വി​ധേ​യ​മാ​യി സ്​​ത്രീ​ക​ളെ കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ല്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ഉ​ണ്ടാ​ക്കേ​ണ്ട​തു​ണ്ട്. നി​ശ്ചി​ത തു​ക സ്​​പോ​ണ്‍​സ​ര്‍ എം​ബ​സി​യി​ല്‍ കെ​ട്ടി​വെ​ക്കു​ക​യും വേ​ണം. വേ​ത​ന​വും നേ​ര​ത്തേ നി​ശ്ച​യി​ക്ക​പ്പെ​ടും.

ഇ​തു​മൂ​ലം എം​ബ​സി​യു​മാ​യി ക​രാ​റൊ​ന്നു​മി​ല്ലാ​ത്ത​വ​രെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ കൂ​ടു​ത​ലാ​യി ഗ​ള്‍​ഫി​ല്‍ ജോ​ലി​ക്കെ​ടു​ക്കാ​ന്‍ പ​ല​രും താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ത് മു​ത​ലെ​ടു​ത്താ​ണ് വ്യാ​ജ എം​ബ​സി രേ​ഖ​ക​ളും മ​റ്റും ച​മ​ച്ച്‌ സ്​​ത്രീ​ക​ളെ ക​ട​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചി​ല​രാ​ണ് റാ​ക്ക​റ്റി​ന് പി​ന്നി​ല്‍. ഇ​വ​ര്‍​ക്ക് കേ​ര​ള​ത്തി​ലും സ​ഹാ​യി​ക​ളു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ഗ​ള്‍​ഫി​ലെ​ത്തു​ന്ന​വ​ര്‍ പി​ടി​കൂ​ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണ്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മിേ​ഗ്ര​ഷ​ന്‍ വി​ഭാ​ഗം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നെ​ടു​മ്ബാ​ശ്ശേ​രി വ​ഴി ക​ട​ത്തി​വി​ടാ​ന്‍ ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളാ​യി ത​ങ്ങു​ന്ന ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​നി​ക​ളെ​യും ഇ​ത്ത​ര​ത്തി​ല്‍ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മാ​യി റാ​ക്ക​റ്റ് ഈ​ടാ​ക്കു​ന്ന​ത്.
ഇ​തി​നു​മു​മ്ബ് റാ​ക്ക​റ്റി​െന്‍റ കെ​ണി​യി​ല്‍​പ്പെ​ട്ട ചി​ല​രെ ൈക്രം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും ഇ​ട​നി​ല​ക്കാ​ര്‍ ഏ​റെ​യു​ള്ള​തി​നാ​ല്‍ പ്ര​ധാ​ന ക​ണ്ണി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.