ടൂറിസ്റ്റ് ബസുകള്‍ക്ക് പണികൊടുക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ ; ബസുകള്‍ക്ക് ഇനി ഒറ്റ നിറം

തിരുവനന്തപുരം : കുറച്ച്‌ നാളുകളായി ടൂറിസ്റ്റ് ബസുകളുടെ വാര്‍ത്തകളാണ് നിറഞ്ഞ് നില്‍ക്കുന്നത്. കല്ലട ബസിലെ യാത്രക്കാരെ തല്ലച്ചത് മുതല്‍ വിനോദയാത്രക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച്‌ പന്താടുന്നതുള്‍പ്പെടെ അതു നീളുന്നു. ബസുകളില്‍ സിനിമകളിലെ ഡയലോഗുമുതല്‍ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ വരെ ബസുകളില്‍ കാണാറുണ്ട്. വലിയ സൗണ്ട് ബോക്‌സുകളും ലേസര്‍ ലൈറ്റുകളും ഒക്കെ വെച്ച ബസുകള്‍ക്ക് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമ്ബോള്‍ അതിനെ പരസ്യമായി വെല്ലുവിളിക്കുകയണ് ബസുടമകളള്‍ ചെയ്യുന്നത്.

എന്നാല്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് അഥവാ കോണ്‍ട്രാക്‌ട് ക്യാരേജുകള്‍ക്ക് എട്ടിന്റെ പണിയുമായി വരികയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ബസുകള്‍ക്ക് ഒരേപോലുള്ള നിറങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2018 ല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലമിറ്റഡ് സ്‌റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം തിരിച്ച്‌ മൂന്ന് നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ഇതേപോലെ തന്നെ കോണ്‍ട്രാക്‌ട് ക്യരേജ് ബസുകള്‍ക്കും യൂണിഫോം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഈ നിര്‍ദേശമടങ്ങിയ അജന്‍ഡ ഉടന്‍ചേരുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദയാത്രക്ക് പോകുന്ന ബസുകള്‍ക്കെതിരെ വലിയ പരാതികള്‍ ഉയരുന്നുണ്ട്. ബസിന്റെ അകത്തുള്ള ലൈറ്റുകളും സീറ്റിങ്ങും ഒക്കെ എങ്ങനെ ആയരിക്കണം എന്ന് നിയമത്തില്‍ പറയുമ്ബോഴാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടാകുന്നത്. ടൂര്‍ ഓപ്പ്‌റേറ്റുമാര്‍ തമ്മിലുള്ള മത്സരമാണ് ഇതിനൊക്കെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ബസ് ഉടമകള്‍ തന്നെ് ബസിന്റെ നിറം ഒരു പോലെ ഉള്ളത് ആക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.