ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായെന്ന് രാഹുല്‍ ഗാന്ധി

ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത്. ഇരയുടെ കുടുംബം കഴിഞ്ഞ ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു. പ്രതികള്‍ക്ക് ചില ബി.ജെ.പി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്. അവര്‍ക്ക് മറഞ്ഞിരിക്കാന്‍ സാധിക്കുന്നത് അതിനാലാണ്. സംസ്ഥാനത്ത് കുറ്റവാളികള്‍ക്ക് ഭയമില്ലാത്ത സാഹചര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.