കാട്ടാന ഓട്ടോറിക്ഷ തകര്‍ത്ത സംഭവം: വനംവകുപ്പ് ജീവനക്കാരെ പ്രതിഷേധക്കാർ തടഞ്ഞു
ഇരിട്ടി: രാവിലെ 7മണിയോടെയാണ് ആറളം ഫാം 10ാം ബ്ലോക്കില്‍ ആനമുക്കില്‍ ജനവാസകേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയതറിഞ്ഞ് വനപാലക സംഘം എത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. സംഘത്തെ മോചിപ്പിക്കാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും വാക്കേറ്റവും ഉണ്ടായി. എ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത സംഘം സ്ഥലത്തെത്തി. മൂന്നര മണിക്കൂളോളം തടഞ്ഞുവച്ച സംഘത്തെ ആദിവാസി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോചിപ്പിച്ചത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും മേഖലയയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ വനപാലകരെ നിയമിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. 10.30യോടെ സ്ഥലത്തെത്തിയ ഇരിട്ടി എ എസ് പി ആര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ ആദിവാസി സംഘടന നേതാക്കളുമായും വനപാലകരുമായും ചര്‍ച്ച നടത്തി. ജനവാസ മേഖലയിലുള്ള ആനകളെ തുരത്തുമ്പോള്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും, കൂടുതല്‍ വനപാലകരെ നിയമിക്കാമെന്നുമുള്ള ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എ കെ എസ് ജില്ല സെക്രട്ടറി കെ മോഹനന്‍മറ്റ് നേതാക്കളായ ജനാര്‍ദ്ദനന്‍, പി കെ സുരേഷ് ബാബു, പി കെ കരുണാകരന്‍, കെ വി ഉത്തമന്‍ തുടങ്ങിയവരും പങ്കെടുത്തു
0 Comments