എയര്‍ടെല്‍ കോളുകള്‍ക്ക്​ ഇനി പരിധിയില്ല

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ന്​ മു​ത​ല്‍ എ​യ​ര്‍​ടെ​ല്‍ നെ​റ്റ്​​വ​ര്‍​ക്കി​ല്‍​നി​ന്ന്​ ഏ​ത്​ നെ​റ്റ്​​വ​ര്‍​ക്കി​ലേ​ക്കും പ​രി​ധി​യി​ല്ലാ​തെ കാ​ള്‍ ചെ​യ്യാം. അ​ണ്‍ ലി​മി​റ്റ​ഡ്​ പ്രീ​പെ​യ്​​ഡ്​ പ്ലാ​നു​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യി​രു​ന്ന ഫെ​യ​ര്‍ യൂ​സേ​ജ്​ പോ​ളി​സി (എ​ഫ്.​യു.​പി) എയര്‍ടെല്‍ പി​ന്‍​വ​ലി​ച്ചു.നേരത്തെ 28 ദിവസത്തെ അണ്‍ലിമിറ്റഡ്​​ പ്ലാനുകളില്‍ മറ്റ്​ നെറ്റ്​വര്‍ക്കുകളിലേക്കുള്ള കാള്‍ പരിധി 1000 മിനിറ്റായും 84 ദിവസത്തെ പ്ലാനുകളില്‍ 3000 മിനിറ്റായും ഒരു വര്‍ഷത്തെ പ്ലാനുകളില്‍12,000 മിനിറ്റായും നിജപ്പെടുത്തിയിരുന്നു. ഈ പരിധി​യാണ്​ എയര്‍ടെല്‍ പിന്‍വലിച്ചത്​.

പു​തി​യ വ​രി​ക്കാ​രെ ല​ക്ഷ്യ​മി​ട്ട്​ 28 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള 219, 449 രൂ​പ​യു​ടെ അ​ണ്‍​ലി​മി​റ്റ​ഡ്​ പ്രീ​പെ​യ്​​ഡ്​ ഓ​ഫ​റു​ക​ളും എ​യ​ര്‍​ടെ​ല്‍ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ പ്ലാ​നു​ക​ളി​ലും പുതിയ ഓഫര്‍ ലഭ്യമാണെന്ന്​ കമ്ബനി അറിയിച്ചു. 229 രൂ​പ​യു​ടെ പ്ലാ​നി​ല്‍ പ്ര​തി​ദി​നം ഒ​രു ജി.​ബി നെ​റ്റും പ​രി​ധി​യി​ല്ലാ​തെ കോ​ളും ല​ഭി​ക്കും. പ്ര​തി​ദി​നം 100 എ​സ്.​എം.​എ​സും സൗ​ജ​ന്യ​മാ​ണ്. 449 രൂ​പ​യു​ടെ പ്ലാ​നി​ല്‍ 56 ദി​വ​സ​മാ​ണ്​ കാ​ലാ​വ​ധി. സൗജ്യ കാളുകള്‍ക്കൊപ്പം പ്ര​തി​ദി​നം ര​ണ്ടു ജി.​ബി നെ​റ്റും 90 എ​സ്.​എം.​എ​സും സൗ​ജ​ന്യ​മാ​ണ്.

അതേസമയം, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്‍ ലൈസന്‍സ്​ ഫീസ്​ ഇനത്തിലും സ്​പെകട്രം യൂസേജ്​ ചാര്‍ജിനത്തിലും 35,586 കോടി രൂപ കുടിശ്ശികയുണ്ട്​. ഇത്​ ഉടന്‍ അടക്കണമെന്നാവശ്യപ്പെട്ട്​ കമ്ബനിക്ക്​ കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടിസ്​ നല്‍കിയിരിക്കുകയാണ്​. ഇതിനെതിരെ കമ്ബനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല