കേരളത്തില്‍ പ്രതിദിനം അഞ്ച് ബലാത്സംഗം;​ ദേശീയ ശരാശരി 90

കാ​സ​ര്‍​കോ​ട്​: കേ​ര​ള​ത്തി​ല്‍ പ്ര​തി​ദി​നം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത്​ അ​ഞ്ച്​ ബ​ലാ​ത്സം​ഗ കേ​സു​ക​ള്‍. അ​തേ​സ​മ​യം, ദേ​ശീ​യ​ത​ല​ത്തി​ല്‍ ഒ​രു ദി​വ​സം 90 ബ​ലാ​ത്സം​ഗ​ങ്ങ​ള്‍​ എ​ന്നാ​ണ്​ കേ​ന്ദ്ര​ത്തി​​െന്‍റ ഒൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ട്​.കേ​ര​ള​ത്തി​ല്‍ 2009ല്‍ 554 ​ബ​ലാ​ത്സം​ഗ​കേ​സു​ക​ളു​ണ്ടാ​യ​ത്​ 2016ല്‍ 1655 ​ആ​യി വ​ര്‍​ധി​ച്ചു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ 2003, 2015 എ​ന്നി​ങ്ങ​നെ​യാ​ണ്​ വ​ര്‍​ധ​ന. 2019​െന്‍​റ പൂ​ര്‍​ണ റി​പ്പോ​ര്‍​ട്ട്​ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​ 2000ല്‍​പ​രം കേ​സു​ക​ളാ​ണ്.

ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു പ്ര​കാ​രം 2016വ​രെ സ്​​ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള ആ​കെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​സ്​​ഥാ​ന​ത്ത്​ കു​ത്ത​നെ വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള മൂ​ന്ന്​ വ​ര്‍​ഷം കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലാ​തെ നീ​ങ്ങു​ക​യാ​ണ്. സ്​​ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക്​ 2009ല്‍ 9354 ​കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്​ 2016ല്‍ 15,114 ​ആ​യി. എ​ന്നാ​ല്‍ 2017ല്‍ 14,263​ഉം 18ല്‍ 13,736​ഉം കേ​സു​ക​ളാ​യി കു​റ​യു​ന്ന പ്ര​വ​ണ ദൃ​ശ്യ​മാ​യി. ഈ ​വ​ര്‍​ഷ​വും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, പോ​ക്​​സോ​ കേ​സി​ല്‍ നേ​രി​യ വ​ര്‍​ധ​ന ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ങ്ങ​ളി​ലാ​യു​ണ്ട്. പോ​ക്​​സോ കേ​സ്​ ശ​ക്​​ത​മാ​ക്കി​യ​തും 12 വ​യ​സ്സി​നു താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ പ ീ​ഡ​ന​ത്തി​ന്​ ശി​ക്ഷ മ​ര​ണം വ​െ​ര ജീ​വ​പ​ര്യ​ന്ത​മാ​ക്കി​യ​തും സ്​​ത്രീ​സു​ര​ക്ഷാ നി​യ​മം ക​ര്‍​ശ​ന​മാ​ക്കി​യ​തു​മാ​ണ്​ സ്​​ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന്​ 'ചൈ​ല്‍​ഡ്​ വെ​ല്‍​െ​ഫ​യ​ര്‍ സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ.​പി.​പി. ശ്യാ​മ​ളാ​ദേ​വി പ്ര​തി​ക​രി​ച്ചു. പോ​ക്​​സോ കേ​സി​ല്‍ ആ​ദ്യ​ത്തെ മ​ര​ണം വ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ര്‍​കോ​ട്​ ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ല്‍​നി​ന്നാ​ണു​ണ്ടാ​യ​ത്.

കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച്‌​ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ ക​ണ​ക്കു​ക​ള്‍. ഒൗ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്‌​ ഒ​രു വ​ര്‍​ഷം 32,000കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​ത്. ദി​വ​സം 90 ബ​ലാ​ത്സം​ഗ​ങ്ങ​ള്‍​ രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്നു. നി​യ​മം ക​ര്‍​ശ​ന​മാ​ക്കി​യ​ത്​ വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ അ​റി​യു​ന്നി​ല്ല എ​ന്ന​താ​ണ്​ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ്​ നി​രീ​ക്ഷ​ണം. ഒ​ന്ന​ര ല​ക്ഷം ബ​ലാ​ത്സം​ഗ കേ​സു​ക​ളാ​ണ്​ ഇ​ന്ത്യ​ന്‍ കോ​ട​തി​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 18,300 കേ​സു​ക​ള്‍ മാ​ത്ര​മാ​ണ്​ തീ​ര്‍​പ്പാ​യ​ത്.