തൊണ്ടിയിൽ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും എ സി കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം നടത്തി



തൊണ്ടിയിൽ: തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും എ സി കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം കെ. സുധാകരന്‍ എം.പി. നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്ക്  അദ്ധ്യക്ഷനായിരുന്നു.


സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മുറ്റത്തെ മുല്ല വായ്പ പദ്ധതി ഉദ്ഘാടനം കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാര്‍ എം. കെ. ദിനേശ് ബാബു നിര്‍വഹിച്ചു. മോളി ലൂയിസ്, പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയി, അസി: രജിസ്ട്രാര്‍ കെ ബാലകൃഷ്ണന്‍, സി. സി സുരേന്ദ്രന്‍, ഡാര്‍ളി ടോമി, എല്‍സമ്മ ഡൊമനിക്, എന്‍ പ്രജിത്ത്, ജോര്‍ജ് ജോസഫ്, മാത്യു തോമസ്, ജോജോ ജോസഫ്, എം രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.