അധികാരികൾ ഉടൻ വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധങ്ങൾ ഉണ്ടാകുമെന്നും കൊട്ടിയൂർ കണ്ടപ്പുനത്ത് നടന്നു വന്ന രാപ്പകൽ സമരം സമാപന സമ്മേളന ത്തിൽ മുഖ്യ പ്രഭാഷണം നടത്തി മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പെരുന്നേടം പറഞ്ഞു.
കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡന്റ് റോയി നമ്പുടാകം,
. ചുങ്കക്കുന്ന് പള്ളി വികാരി ഫാ. വിൻസെന്റ് കളപ്പുര , കൊട്ടിയൂർ പള്ളി വികാരി ഫാ. വർഗ്ഗീസ് മുളകുടിയാങ്കൽ , എൻ എസ് എസ് സംസ്ഥാന കൗൺസിൽ അംഗം വി.ആർ ഗിരീഷ്, കൊട്ടിയൂർ ദേവസം ട്രസ്റ്റ് അംഗം ലാലു, ജിൽസ് എം .മേക്കൽ, പി.സി രാമകൃഷ്ണൻ , മാത്യു പറമ്പൻ ,ജെയിന തടങ്ങിഴിയിൽ, തുടങ്ങിയവർ സംസാരിച്ചു.
മലയോര കർഷകസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ
വെള്ളിയാഴ്ച്ച രാവിലെ 9 ന് ആരംഭിച്ച സമരം ശനിയഴ്ച്ച രാവിലെ 9 ന് ആണ് സമാപിച്ചത്. വന്യമൃഗ ആക്രമത്തിനെതിരേയും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും, കാട്ടാനയുടെ ക്രൂരമായആക്രമത്തിനിരയായ വേലിക്കാകത്ത് മാത്യുവിന്റെ ചികിത്സ പൂർണ്ണമായും വനംവകുപ്പും, സർക്കാരും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും. വനം വകുപ്പ് പൂർണ്ണമായും കർഷകരേ അവഗണിക്കുകയും, അപമാനിക്കുകയും ചെയ്യുന്നതിനെതിരെയുമാണ് സമരം. സണ്ണി ജോസഫ് എംഎൽ എ ആണ് സമരം ഉദ്ഘാടനം ചെയ്തത്. തലശ്ശേരി അതിരൂപത മെത്ര പോലീത്ത മാർ ജോർജ് ഞെരളക്കാട്ട് സമര പന്തൽ സന്ദർശിച്ചിരുന്നു.


0 Comments