സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ്സ് (SDC) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ്സ് (SDC) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് കണിച്ചാർ കാട്ടാംക്കോട്ടിൽ ബിൽഡിംഗിൽ റിട്ട. ഡി.വൈ.എസ്.പി. കെ.സി. ലോറൻസ് ഉദ്ഘാടനം ചെയ്തു. ദേശീയ അദ്യക്ഷൻ ജോൺ പള്ളിക്കമാലിൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സീക്രട്ടറി പി.വി .തോമസ് പുന്നത്തറ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.എം.മാത്യു, തോമസ് കളപ്പുര, ബാല സുബ്രമണ്യം, ജോസ് ചേരിയിൽ,, നന്ദനൻ പി.പി, കെ.എം.വിൻസന്റ്, പി.ജെ.ജോസഫ് എന്നിവർ സംസാരിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ വായമൂടി പ്രതിഷേധ പ്രകടനവും കണിച്ചാർ ടൗണിൽ നടത്തി. ജനാധിപത്യ മതേതരത്വ ധ്വംസനത്തിനെതിരെ പ്രതികരിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് പ്രസിഡണ്ട് ജോൺ പള്ളിക്ക മാലിൽ പ്രസ്താവിച്ചു.
0 Comments