പേരാവൂർ പഞ്ചായത്തിൽ ജലസുരക്ഷ യജ്ഞ്ഞത്തിന് തുടക്കം
പേരാവൂർ: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു. മഴമാറി വേനല്‍ ചൂട് കൂടിയതോടെയാണ് പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അറുനൂറോളം തടയണകളാണ് നിര്‍മ്മിക്കുന്നത്. തടയണ നിര്‍മ്മാണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പുതുശ്ശേരി കാളികുണ്ടില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു മാസ്റ്ററുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയ് ഉദ്ഘാടനം ചെയ്തു.വി.ഗീത, ഷീബ ബാബു, സുധ ശ്രീധരന്‍, കെ.എ. രജീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments