ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ച നിലയില്‍
കോഴിക്കോട് : കൊടുവള്ളിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് പുത്തന്‍പുറത്ത് അബ്ദുല്‍റഊഫിന്റെ മകന്‍ മുഹമ്മദ് അന്‍സില്‍(ഏഴ്)ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കളിക്കാനെന്ന് പറഞ്ഞിറങ്ങിയ അന്‍സിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വാവാട് ജുമാമസ്ജിദിന്റെ മുറ്റത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരപ്പന്‍പൊയില്‍ രാരോത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അന്‍സില്‍.


0 Comments