കാ​ണാ​താ​യ യു​വാ​വും യു​വ​തി​യും മം​ഗ​ലാ​പു​ര​ത്ത് മ​രി​ച്ച നി​ല​യി​ല്‍

കൊ​ല്ലം :കാ​ണാ​താ​യ യു​വ​തി​യേ​യും യു​വാ​വി​നെ​യും മം​ഗ​ലാ​പു​ര​ത്തു​ള്ള ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. കി​ളി​കൊ​ല്ലൂ​ര്‍ ത​ട്ടാ​ര്‍​കോ​ണം സ്വ​ദേ​ശി​ക​ളാ​യ പൊ​ന്നു (25), വി​ഷ്ണു​രാ​ജ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ ക​ഴി​ഞ്ഞ എ​ട്ടു​മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു.

കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് വ്യാഴാഴ്ച രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച​താ​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. യു​വ​തി വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​ണ്. ഇ​വ​ര്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ജോ​ലി​നോ​ക്കി​വ​രി​ക​യാ​ണ്.