വ്യത്യസ്ത ആചാരങ്ങളുടെ പെരുമഴയില്‍ കൂത്തുപറമ്ബിലൊരു നേപ്പാളി കല്യാണം
കഴുത്തില്‍ നോട്ടുമാലയും അലങ്കാര മാലയും തലയില്‍ തൊപ്പിയും! ആചാരങ്ങളുടെ പെരുമഴയില്‍ കൂത്തുപറമ്ബിലൊരു നേപ്പാളി കല്യാണം; സദ്യ കൂടി കഴിച്ചപ്പോള്‍ മലയാളികളുടെ അഭിപ്രായം ഇങ്ങനെ.
കൂത്തുപറമ്ബ്: വ്യത്യസ്ത ആചാരങ്ങളുടെ പെരുമഴയില്‍ കൂത്തുപറമ്ബിലൊരു നേപ്പാളി കല്യാണം. വരനും വധുവും തനി നേപ്പാളികള്‍.എന്നാല്‍ ഇവര്‍ക്ക് വിവാഹാശംസകള്‍ നേരാന്‍ എത്തിയവരില്‍ ഏറെയും മലയാളികള്‍. മുപ്പത് വര്‍ഷത്തിലേറെയായി കൂത്തുപറമ്ബിലെ താമസക്കാരായ ജയരാജ് - കമല ദമ്ബതികളുടെ മകള്‍ തുളസി സുനാറിന്റെ വിവാഹമാണ് ഇന്നലെ ആഘോഷ പൊലിമയോടെ നടന്നത്. മുംബൈയില്‍ ടെക്നീഷ്യന് ആയ നേപ്പാള്‍ സ്വദേശി ജയാ സിംഗ് ആയിരുന്നു വരന്. നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ സിറ്റി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു നേപ്പാള്‍ ആഘോഷ ചടങ്ങുകളോടെ വിവാഹം നടന്നത്.ചടങ്ങിന് പങ്കാളിയാകാന്‍ ജയരാജിന്റെ കൂത്തുപറമ്ബിലും പരിസരങ്ങളിലുമുള്ള സുഹൃത്തുക്കളായ നിരവധിയാളുകള്‍ നേരത്തെ തന്നെ എത്തിയിരുന്നു. പാട്ടും മേളവും നൃത്തച്ചുവടുകളുമായി ആനയിച്ചുകൊണ്ടായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും വരനെ വിവാഹ വേദിയിലേക്ക് എത്തിച്ചത്. കഴുത്തില്‍ നോട്ടുമാലയും അലങ്കാര മാലയും തലയില്‍ തൊപ്പിയും ധരിച്ച വേഷത്തിലായിരുന്നു വരന്.വാഹനത്തില്‍ നിന്ന് ഇറങ്ങിയ വരനെ പിന്നെ തോളിലേറ്റിക്കൊണ്ടായിരുന്നു വേദിക്കരികിലേക്ക് എത്തിച്ചത്. അപ്പോഴേക്കും വരനെ സ്വീകരിക്കാന്‍ പൂര്‍ണകുംഭങ്ങളുമായി പെണ്‍കുട്ടികളും വരന്റെ ബന്ധുക്കളും റെഡി.പിന്നെ മുതിര്‍ന്നവരുടെ വകയായി വരനെഷൂസണിയിക്കുന്നതും നെറ്റിയില്‍ കുറി വരക്കുന്നതുമൊക്കെയായി വ്യത്യസ്തമായ ആചാരങ്ങള്‍ വേറെയും. ഇതിനു ശേഷമായിരുന്നു വേദിയിലെ വിവാഹ ചടങ്ങുകള്‍.
വേഷങ്ങളിലും ആചാരങ്ങളിലും ഒട്ടും മലയാളി തനിമയില്ലാതെയായിരുന്നു വിവാഹമെങ്കിലും ഇവര്‍ക്ക് ആശംസകള്‍ നേരാന്‍ ഏറെ മലയാളികളാണെത്തിയത്. മുപ്പത് വര്‍ഷത്തിലേറെ സ്റ്റേഡിയത്തിന് സമീപത്തെ സ്ഥപനത്തിലെ ജീവനക്കാരനാണ് വധുവിന്റെ അച്ഛന് ജയരാജന്. അതിനാല്‍ സുഹൃത്തുക്കളായവരെയൊക്കെയും ക്ഷണിച്ചിരുന്നു. ആചാര വൈവിധ്യം കൊണ്ട് സമ്ബുഷ്ടമായ നാട്ടില്‍ മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങളെ എത്രമാത്രം മാനിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് കൂത്തുപറമ്ബില്‍ നടന്ന നേപ്പാളി കല്യാണം.ചടങ്ങുകള്‍ക്ക് ശേഷം സദ്യ കൂടി കഴിച്ചപ്പോള്‍ എല്ലാവര്ക്കും ഒരേ അഭിപ്രായം വിവാഹം അതിഗംഭീരമെന്ന്.
0 Comments