മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ധനസഹായം
തിരുവനന്തപുരം: കന്നുകാലി, കോഴിവളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍, പൊതുമേഖല, ഗ്രാമവികസന, സഹകരണ മേഖലകളിലെ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, മഹിളാ വികസന കോര്‍പ്പറേഷന്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച കാര്‍ഷിക വായ്പകള്‍ക്ക് പലിശയിനത്തില്‍ പരമാവധി 5,000 രൂപ ധനസഹായം അനുവദിക്കും. ആനുകൂല്യം ലഭിക്കുന്നതിനായി അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ഉടന്‍ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
0 Comments