ചു​ഴ​ലി​ക്കാ​റ്റി​ല്‍ കനത്ത നാശം


ആ​ല​ക്കോ​ട്: മ​ണ​ക്ക​ട​വി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ​ന്‍ നാ​ശം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ എ​ട്ടോ​ടെ ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ലാ​ണ് പ​ര​ക്കെ നാ​ശ​ന​ഷ്ടം. നി​ര​വ​ധി മ​ര​ങ്ങ​ള്‍ കാ​റ്റി​ല്‍ നി​ലം​പൊ​ത്തി. വീ​ടു​ക​ള്‍​ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചു.
മ​ണ​ക്ക​ട​വ് ശ്രീ​പു​രം ഗ​വ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെല​വി​ല്‍ നി​ര്‍​മി​ച്ച റൂ​ഫിം​ഗ് മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ നി​ലം​പൊ​ത്തി. സ്കൂ​ള്‍ സ​മ​യ​ത്തി​ന് മു​ന്പാ​യ​തി​നാ​ലും ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലും വ​ന്‍ ദു​ര​ന്ത​മൊ​ഴി​വാ​യി.
ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നേ​രെ​യാ​ക്കി​യ​ത്. കാ​റ്റു തു​ട​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ വി​ദ്യാ​ല​യ​ത്തി​ന് അ​വ​ധി ന​ല്‍​കി.