മാവോയിസ്റ്റ് സന്ദർശനം 3 പേർക്കെതിരെ പേരാവൂർ പോലീസ്  യുഎപിഎ പ്രകാരം കേസെടുത്തു

കേളയാട് പഞ്ചായത്തിലെ ചെക്യേരി കോളനിയിൽ മാവോയിസ്റ്റ് അനുകൂലികളായ മൂന്ന് പേർ  സന്ദർശനം നടത്തിയതിനെ തുടർന്ന് പേരാവൂർ പോലീസ് കേസെടുത്തു.  യുഎപിഎ പ്രകാരമാണ്  കേസെടുത്തത്. സംഘത്തിലെ ഒരാളെ പോലീസും, കോളനിവാസികളും തിരിച്ചറിഞ്ഞു. സുന്ദരി എന്ന സ്ത്രിയെയാണ് തിരിച്ചറിഞ്ഞത്. ഒരു സ്ത്രിയും രണ്ട് പുരുഷൻ മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് കേളയാട് പഞ്ചായത്തിലെ ചെക്യേരി കോളനിയിൽ മാവോയിസ്റ്റ് അനുകൂലികളായ ആയുധധാരികൾ മൂന്ന് പേർ  സന്ദർശനം നടത്തിയത്