ദേ​ശീ​യ ത​ല​ത്തി​ല്‍ ച​ര്‍​ച്ച്‌ ആ​ക്‌ട്; ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ത​ല​ത്തി​ല്‍ ച​ര്‍​ച്ച്‌ ആ​ക്‌ട് കൊ​ണ്ടു​വ​രണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. നി​യ​മം നി​ര്‍​മ്മി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ടു നി​ര്‍​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്നും ദേ​ശീ​യ ത​ല​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു നി​യ​മ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ജ​സ്റ്റീ​സു​മാ​രാ​യ രോ​ഹി​ന്‍​ട​ണ്‍ ന​രി​മാ​ന്‍, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

നി​ല​വി​ല്‍ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ര്‍​ച്ച്‌ ആ​ക്‌ട് നി​ല​വി​ലു​ണ്ടെ​ന്നും കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു നി​യ​മം നി​ല​വി​ലി​ല്ലെ​ന്നു​മാ​യി​രു​ന്നു ഗൂ​ഡ​ല്ലൂ​ര്‍ എം.​ജെ. ചെ​റി​യാ​ന്‍ അ​ട​ക്ക​മു​ള്ള ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ല്‍, ദേ​ശീ​യ ത​ല​ത്തി​ലാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.