'പ്രവാസക്കാഴ്ച' ആഗോള ഫോട്ടോഗ്രഫി മത്സരം:
തീയതി നീട്ടി


രണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ നടത്തുന്ന 'പ്രവാസക്കാഴ്ച' എന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം. പ്രവാസി ജീവിതം എന്നതാണ് വിഷയം. കേരളത്തിന് പുറത്തും വിദേശത്തുമുള്ള മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അയക്കാം. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയക്കാം.    ഫോട്ടോഗ്രാഫുകള്‍ മത്സരാര്‍ഥി തന്നെ പകര്‍ത്തിയതായിരിക്കണം.  ജെ പി ഇ ജി ഫോര്‍മാറ്റില്‍ 5-10 എം ബി ഇമേജ് സൈസും 300 ഡിപിഐ റെസല്യൂഷനുമുള്ള ഫോട്ടോകളാണ് അയക്കേണ്ടത്.
  lksphotocontest@gmail.com ലേക്ക് ഇമെയിലിലോ ഡ്രോപ് ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് വഴിയോ ചിത്രങ്ങള്‍ അയയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി www.keralamediaacademy.org സന്ദര്‍ശിക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും.