അപേക്ഷ ക്ഷണിച്ചു


2018-19 വര്‍ഷത്തെ എം പി മാരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ഏഴ് മുച്ചക്ര മോട്ടോര്‍ സൈക്കിളും ഒരു മോട്ടോറൈസ്ഡ് വീല്‍ചെയറും അനുവദിച്ചിട്ടുണ്ട്.  കണ്ണൂര്‍ കോര്‍പ്പറേഷന്‍ (വാര്‍ഡ് 15, 55, 1), അഞ്ചരക്കണ്ടി (12), മുണ്ടേരി (5), പരിയാരം (12), പടിയൂര്‍-കല്യാട് (11) ഗ്രാമപഞ്ചായത്തുകളിലെയും കന്റോണ്‍മെന്റിലെയും (11) 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം വികലാംഗ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, വികലാംഗ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കേണ്ടതാണ്.  അപേക്ഷ  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഡിസംബര്‍ 28 ന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2712255.