ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 21 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. എല്‍ഡര്‍ലി കെയര്‍ ട്രെയിനര്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് മാനേജര്‍, ബിസിനസ് എക്‌സിക്യൂട്ടീവ്, ടെലി കോളര്‍/ഫ്രണ്ട് ഓഫീസ്, ഏജന്‍സി ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് കരിയര്‍ പ്രോഗ്രാം, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യത: എംബിഎ/എം കോം/ബി കോം/ബിബിഎ, ബി ടെക്ക്/ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍, എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി/പി ജി ഇന്‍ നഴ്‌സിംഗ്, സൈക്കോതെറാപ്പി, സൈക്കോളജി ഒക്കുപേഷണല്‍ തെറാപ്പി, പി ജി എന്‍ ഹ്യൂമണ്‍ ഡവലപ്‌മെന്റ്, ബി എഡ് ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍, ഡിഗ്രി. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.
0 Comments