പ്രാദേശിക പിറ്റിഎ സമാപന സമ്മേളനവും ദേശീയ സ്കൂൾ കായിക പ്രതിഭയെ ആദരിക്കലും


കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെയും പഠന നിലവാരം മികവുറ്റതാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു വരുന്ന പ്രാദേശിക പി.ടി.എ 'കൂടും തേടി' യുടെ സമാപന സമ്മേളനം മന്ദംചേരി എസ്സ്.എൻ എൽ.പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. ജനപ്രാതിനിധ്യം കൊണ്ടും ക്രിയാത്മക ചർച്ചകൾക്കും സാക്ഷ്യം വഹിച്ച പ്രദേശിക പി.ടി.എ യോഗങ്ങൾ സ്കൂളിൻ്റെ സർവതോൻമുഖമായ വളർച്ചയ്ക്ക് ഏറെ സഹായകകരമാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ അധ്യക്ഷനായിരുന്ന യോഗത്തിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചാബിൽ വച്ച് നടന്ന ദേശീയ അത് ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച അലൻ മാത്യുവിനെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്യു പറമ്പിൽ ആദരിക്കുകയും ഉപഹാരവും ക്യാഷ് പ്രൈസ്സും സമ്മാനിക്കുകയും ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിൽപാട്ട് എന്നിവ അരങ്ങേറി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി, മദർ പി.ടി.എ പ്രസിഡൻ്റ് ലിജോ ഷാജി, സ്റ്റാഫ് സെക്രട്ടറി റിജോയ് എം.എം, എസ്.എൻ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശ് പി.കെ എന്നിവർ സംസാരിച്ചു.