വനിത നഴ്സുമാര്‍ക്ക്  കുവൈറ്റില്‍ തൊഴില്‍ അവസരം


കുവൈറ്റിലെ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ റോയല്‍ ഹോം ഹെല്‍ത്തിലേക്ക് നോര്‍ക്ക റൂട്ട്സ്  മുഖേന  വനിത നഴ്സുമാര്‍ക്ക് അവസരം.  കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വനിത ബി എസ് സി/ജി എന്‍ എം നഴ്സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍ ഐ സി യു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  www.norkaroots.org ല്‍ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.