ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ സെക്‌സ് ടോയ്‌സ് ശേഖരം പിടികൂടി !
പുതപ്പുകളും ചായപ്പൊടിയുമെന്ന
വ്യാജേന കടത്താന്‍ ശ്രമിച്ചത് ആയിരക്കണക്കിന് ലൈംഗിക കളിപ്പാട്ടങ്ങള്‍.
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ സെക്‌സ് ടോയ്‌സ് ശേഖരം പിടികൂടി. ആയിരക്കണക്കിന് ലൈംഗിക കളിപ്പാട്ടങ്ങളുമായെത്തിയ വാഹനം ഉള്‍പ്പെടെ മൂന്ന് ബോലേറോ കാറുകളും പൊലീസ് പിടിച്ചെടുത്തു. ചൈനയില്‍ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന ഇവ ബൊലേറോയിലേക്ക് മാറ്റുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് ഇവരെ പിടികൂടിയത്. ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും സെക്സ് ടോയ്സുമായി വന്ന വാഹനമാണ് പിടികൂടിയത്. വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്‌സ് ടോയ്‌സ് ഇന്ത്യയിലേക്ക് കടത്താന്‍ ആയിരുന്നു ശ്രമം ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്സ് ടോയ്സ് കടത്തല്‍. പിടികൂടിയ മൂന്നില്‍ രണ്ടു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയല്‍ ഭൂട്ടാന്‍ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്റെ എഡിറ്റര്‍ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്


0 Comments