സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് മരണം



രാവിലെ താമരശേരി പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടി ഇടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു.



സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് മരണം. കാസര്‍കോട് കുഞ്ചത്തൂര്‍ പത്താം മൈലില്‍ ബൈക്കും കര്‍ണാടക ആര്‍.ടി.സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാസർകോട് കുഡ്ലു സ്വദേശികളായ സുനിൽ, ഗണേഷ് എന്നിവരാണ് മരിച്ചത്.
കൊച്ചി തൃപ്പൂണിത്തുറ ഇരുമ്പനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തൊടുപുഴ സ്വദേശി ഷൈല, ഷൈലയുടെ മാതാവ് ബില്‍ക്കീസ് എന്നിവരാണ് മരിച്ചത്.
ആലപ്പുഴ കളപ്പുര ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. കളർകോട് സ്വദേശികളായ ബാബു , മകൻ അജിത്ത് ബാബു എന്നിവരാണ് മരിച്ചത്. രാവിലെ താമരശേരി പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടി ഇടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു.