മണത്തണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ ഹൈസ്കൂൾ 1983 ആദ്യ   എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘാടക സമതി രൂപികരിച്ചു.

ചെയർമാനായി സി ജെ മാത്യു നെയും, കൺവീനറായി   ടി.ജെ സത്യനാഥനെയും  ട്രഷററായി  എൻ ശശിധരനെയും തിരഞ്ഞെടുത്തു
മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ
 ശതാബ്‌ദി വർഷത്തോടനുബന്ധിച്ചാണ്   1980 ബാച്ചിന്റെ സഗമം സങ്കകടിപ്പിക്കുന്നത്.   2020 ജനുവരി 12-ന് ഞായറാഴ്ച രാവിലെ 10-മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രശസ്ത സിനിമ സംവിധായകനും, എഴുത്തുകാരനും, നിർമ്മാതാവും, ദേശീയ സിനിമ അവാർഡ് ജേതാവുമായ  സലിം അഹമ്മദ്  ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഉദ്‌ഘാടന സമ്മേളനം, അധ്യാപകരെ ആദരിക്കൽ, സാംസ്‌കാരിക സദസ്സ്, സ്നേഹ വിരുന്ന് തുടങ്ങി വിപുലമായ പരിപാടികളാണ് സംഗമത്തിന്റെ ഭാഗമായി  സംഘടിപ്പിക്കുന്നത്.