പുഴയില്‍ മുങ്ങിത്താണ യുവാവിന് ഷാള്‍ ഇട്ട് നല്കി രക്ഷകരായ വീട്ടമ്മാരെ അനുമോദിച്ച് എംഎല്‍എ
ചാലക്കുടി: ചാലക്കുടി പുഴയില്‍ ആറാട്ടുകടവില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ ഷാള്‍ ഇട്ടുകൊടുത്ത് രക്ഷപ്പെടുത്തിയ വീട്ടമ്മമാരെ ബി.ഡി.ദേവസി എംഎല്‍എ അനുമോദിച്ചു. കഴിഞ്ഞ ദിവസം ഒരു യുവാവിന്റെ മരണം സംഭവിച്ച ആറാട്ടുകടവിലെത്തിയ എംഎല്‍എ രക്ഷകരായ കാച്ചപ്പിള്ളി ഷൈനി ഷൈജു, മുണ്ടന്മാണി ലൂസി പൗലോസ്, മേനാച്ചേരി മിനി പൗലോസ്, പറനിലം ലില്ലി വര്‍ഗീസ് എന്നിവരെയാണ് ആദരിച്ചത്. ജനപ്രതിനിധികള്‍ എത്തിയപ്പോള്‍ കടവിലെത്തിയ വീട്ടമ്മമാരെ എംഎല്‍എയും നഗരസഭാ ചെയര്പേഴ്സന് ജയന്തി പ്രവീണ്‍കുമാറും അനുമോദിച്ചു. വീട്ടമ്മമാരുടെ ഈ ധീരതയെ സര്‍ക്കാരിനെ അറിയിക്കുമെന്നു എംഎല്‍എ പറഞ്ഞു. നഗരസഭ വീട്ടമ്മമാരെ കൗണ്‍സിലില്‍ അനുമോദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈസ് ചെയര്മാന് വിത്സന് പാണാട്ടുപറ്പില്, കൗണ്‍സിലര്‍മാരായ ഉഷ പരമേശ്വരന് ബിജി സദാനന്ദന്, വി.ജെ.ജോജി, ബീന ഡേവീസ്, മോളി പോള്‍സണ്‍ എന്നിവരും എത്തിയിരുന്നു. ു


0 Comments