പ്രവാസികള്‍ നിക്ഷേപ തട്ടിപ്പില്‍പെടാതിരിക്കാന്‍ വിദഗ്​ധ സമിതി -മുഖ്യമന്ത്രി

തൃ​ശൂ​ര്‍: പ്ര​വാ​സി​ക​ള്‍ നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍​പെ​ടാ​തി​രി​ക്കാ​നും സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ നി​ര്‍​ദേ​ശം ന​ല്‍​കാ​നും ജി​ല്ല ത​ല​ത്തി​ല​ട​ക്കം വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

നി​ക്ഷേ​പ ത​ട്ടി​പ്പി​ന്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​റും കേ​ര​ള പ്ര​വാ​സി​ക്ഷേ​മ ബോ​ര്‍​ഡും ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി ഡി​വി​ഡ​ന്‍​റ്​ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​വാ​സി നി​ക്ഷേ​പം സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഡി​വി​ഡ​ന്‍​റ്​ പ​ദ്ധ​തി. ശ​ങ്ക​യി​ല്ലാ​തെ ഇ​തി​ല്‍ നി​ക്ഷേ​പി​ക്കാം. പ​ണം ന​ഷ്​​ട​പ്പെ​ടി​ല്ല. അ​തി​ന് ഉ​യ​ര്‍​ന്ന ഗ്യാ​ര​ണ്ടി​യു​ണ്ട്. പ്ര​വാ​സി നി​ക്ഷേ​പം നാ​ടി​​െന്‍റ അ​ടി​സ്​​ഥാ​ന വി​ക​സ​ന​ത്തി​നും അ​വ​രു​ടെ​യും കു​ടും​ബ​ത്തി​​​െന്‍റ​യും ക്ഷേ​മ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

നി​ക്ഷേ​പ​ക​ര്‍​ക്ക്​ ആ​ദ്യ മൂ​ന്ന്​ വ​ര്‍​ഷം നി​ക്ഷേ​പ​ത്തു​ക​യോ​ടൊ​പ്പം 10 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ വി​ഹി​ത​വും ചേ​ര്‍​ക്കും. നാ​ലാം വ​ര്‍​ഷം മു​ത​ല്‍ പ്ര​തി​മാ​സം ലാ​ഭ​വി​ഹി​തം ല​ഭി​ക്കും.നി​ക്ഷേ​പ​ക​ന്‍ മ​രി​ച്ചാ​ല്‍ ഭാ​ര്യ​ക്കും നി​ക്ഷേ​പ​ക​യാ​ണെ​ങ്കി​ല്‍ ഭ​ര്‍​ത്താ​വി​നും അ​ത്​ ല​ഭി​ക്കും. തു​ക തി​രി​ച്ചു കി​ട്ട​ണ​മെ​ന്നു​ള്ള​വ​ര്‍​ക്ക്​ മൂ​ന്ന്​ വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ഡി​വി​ഡ​ന്‍​റ്​ സ​ഹി​തം മ​ട​ക്കി​ക്കൊ​ടു​ക്കും. പ്ര​വാ​സ​ജീ​വി​തം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ ജീ​വി​തം ഭ​ദ്ര​മാ​ക്കാ​ന്‍ വി​ദേ​ശ​നാ​ണ്യം സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് ചു​മ​ത​ല​യു​ണ്ട്.

5.62 ല​ക്ഷം കോ​ടി ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ഇ​വ​രി​ല്‍ ന​ല്ലൊ​രു​ശ​ത​മാ​നം കേ​ര​ളീ​യ​രു​മാ​ണ്-​മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.