സ്ത്രീധനത്തിന്റെ പേരില് യുവതിയെയും കുഞ്ഞിനെയും വീട്ടില്നിന്ന് ഇറക്കിവിട്ടതായി പരാതി
കൊല്ലം: സ്ത്രീധനം നല്കാത്തതിന്റെ പേരില് യുവതിയെയും രണ്ടു വയസുള്ള പെണ്കുട്ടിയെയും വീട്ടില്നിന്ന് ഇറക്കി വിട്ടതായി പരാതി. കൊല്ലം പുനലൂരിലാണ് സംഭവം. യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില് അഭയം തേടി.
സ്ത്രീധനത്തിന്റെ പേരില് ഭര്ത്യവീട്ടുകാര് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പുനലൂര് പോലീസിനു നല്കിയ പരാതിയില് പറഞ്ഞു. വിദേശത്തുള്ള ഭര്ത്താവ് തന്നോട് വീട് വിട്ടുപോകാന് ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു.

0 Comments