വീട്ടിലെ ഗ്യാസ് സിലിന്‍ഡറിന് തീപിടിച്ചു; പരിഭ്രാന്തിയില്‍ കുടുംബാംഗങ്ങള്‍
തലയോലപ്പറമ്പ്: പാചകം ചെയ്യുന്ന സമയം സിലിന്‍ഡറിന് തീപിടിച്ചത് കുടുംബാംഗങ്ങളെ ഭീതിയിലാഴ്ത്തി . പൊതി കലയത്തുംകുന്ന് അമ്ബാട്ടുമുറിയില്‍ ജേക്കബിന്റെ വീട്ടില്‍ ശനിയാഴ്ച ഒന്നരയോടെയാണ് സംഭവം.
ജേക്കബിന്റെ വീട്ടില്‍ ബന്ധുക്കളെത്തിയ സമയത്താണ് അപകടം . ജേക്കബ് ഉള്‍പ്പെടെ എല്ലാവരും വീടിനുള്ളിലുണ്ടായിരുന്ന സമയത്തതാണ് തീപിടിച്ചത്. സിലിന്‍ഡറിലെ റെഗുലേറ്ററും ട്യൂബും പൂര്‍ണമായി കത്തി നശിച്ചു. അതെ സമയം ആര്‍ക്കും പരിക്കില്ല. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ സിലിന്‍ഡര്‍ സമീപത്തെ തോട്ടിലേക്കെറിഞ്ഞെങ്കിലും തീയണഞ്ഞില്ല. കടുത്തുരുത്തിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന സംഘമണ് തീയണച്ചത്.
0 Comments