അയര്‍ലന്‍ഡില്‍ മലയാളി നേഴ്സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ മേരി കുര്യാക്കോസിനെ (ലിന്‍സി - 27) ആണ് മരിച്ചത്.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി . താലയിലുള്ള വാടകവീട്ടില്‍ കൂടെ താമസിക്കുന്നവരാണ് മേരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത മാസം വിവാഹം ഉറപ്പിച്ചിരുന്ന മേരി നാട്ടിലേക്കു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments