വി​ല മെ​ച്ചം ഗു​ണം തു​ച്ഛം; അ​ഞ്ച് വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍​ഡു​ക​ള്‍ കൂ​ടി നി​രോ​ധി​ച്ചു


തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ അ​ഞ്ച് വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍​ഡു​ക​ള്‍ കൂ​ടി സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. മെ​മ്മ​റീ​സ് 94, എ​വ​ര്‍​ഗ്രീ​ന്‍, കെ​പി​എ​സ് ഗോ​ള്‍​ഡ്, കേ​ര​റാ​ണി, കേ​ര ക്രി​സ്റ്റ​ല്‍ എ​ന്നീ ബ്രാ​ന്‍​ഡു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച കൊ​ല്ലം മു​ഖ​ത്ത​ല​യി​ല്‍ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ നി​ര്‍​മാ​ണ യൂ​ണി​റ്റ് ഭ​ക്ഷ്യ​സു​ര​ക്ഷ​വി​ഭാ​ഗം പൂ​ട്ടി​ച്ചി​രു​ന്നു. വ്യാ​ജ വെ​ളി​ച്ചെ​ണ്ണ നി​ര്‍​മാ​ണ​ത്തി​ന് വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന 5,000 ലി​റ്റ​ര്‍ പാ​മോ​ലി​നും വെ​ജി​റ്റ​ബി​ള്‍ ഓ​യി​ലും ഇ​വി​ടെ നി​ന്നും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.