സൗജന്യ പരിശീലനം


ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും എല്‍ ഇ ഡി ബള്‍ബ്, സോളാര്‍ ലൈറ്റ്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവയുടെ നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോളേജ് ഓഫീസില്‍ ഡിസംബര്‍ 12 വരെ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 13 വരെ സ്വീകരിക്കും.  ഫോണ്‍: 04602 206050, 8547005048.