പന്തം കൊളുത്തി പ്രകടനം നടത്തി

കേളകം : ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്ര ക്യാപിച്ചുകൊണ്ടും സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്വപ്പെട്ടുകൊണ്ടും ചുങ്കക്കുന്ന് കെ സി വൈ എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേളകത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ .ഫാ  അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ  മേഖല ഡയറക്ടർ .ഫാ.വിൻസൻറ് കളപ്പുരയിൽ  എ കെ സി സി  മേഖല ഡയറക്ടർ ബാബു മാപ്ളശ്ശേരി എന്നിവർ പങ്കെടുത്തു. കെ സി വൈ എം യൂണിറ്റ് പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ, നിഖിൽ പള്ളിക്കമാലിൽ, അശ്വിൻ തടത്തിൽ, സാവിയോ കണ്ണന്താനം എന്നിവർ നേത്രത്വം നൽകി