അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിഗ്രി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിങ്് (ഡിഗ്രി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (എ.ടെക്/ബിടെക്/എം എസ് സി പാസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ്ടു), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ് എസ് എല്‍ സി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡിഗ്രി) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  എസ് സി/ എസ് ടി, മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നിയമവിധേയമായി  വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറവും വിശദവിവരവും www.ihrd.ac.in  ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷാ ഫോറം രജിസ്‌ട്രേഷന്‍ ഫീസായ  150 രൂപ (എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക്  100 രൂപ) ഡിഡി സഹിതം ഡിസംബര്‍ 30 ന് മുമ്പ് അതാത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.  ഫോണ്‍: 0471 2322985, 2322501.