ഡിസംബര്‍ 28 മുതല്‍ 30 വരെ കണ്ണൂരില്‍ നടക്കുന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഭാഗമായി വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളെയും സംഭവങ്ങളെയും കുറിച്ചാണ് വീഡിയോ തയ്യാറാക്കേണ്ടത്. നാല് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കി സിഡി ചരിത്ര കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസ്, കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനം, താവക്കര എന്ന വിലാസത്തില്‍ ഡിസംബര്‍ 20 നകം എത്തിക്കണം.
0 Comments