മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പഴയ പദ്ധതി പ്രകാരം ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തുക വസൂല്‍ ചെയ്യുന്നതിന് റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയരായിട്ടുള്ള വാഹന ഉടമകള്‍ക്ക് പലിശയും പിഴ പലിശയും ഒഴിവാക്കി ക്ഷേമനിധി വിഹിതം അടക്കുന്നതിനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി. ഡിസംബര്‍ 20, 24 തീയതികളില്‍ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിലും 21 ന് തലശ്ശേരി താലൂക്ക് ഓഫീസിലും രാവിലെ 10.30 ന് റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. വാഹന ഉടമകള്‍ അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തുക അടച്ചുതീര്‍ക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.
0 Comments