എട്ടാമത് ഇരിട്ടി പുഷ്‌പോത്സവം ആരംഭിച്ചു
ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി-ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള എട്ടാമത് ഇരിട്ടി പുഷ്‌പോത്സവം സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ കെ.സി.ജോസ് അധ്യക്ഷത വഹിച്ചു. പുഷ്‌പോത്സവ നഗരി തയ്യാറാക്കിയ പി.പി. രജീഷ്, ശിപ്ലി ശ്രീനി പൂമരം എന്നിവരെ എംഎല്‍എ ആദരിച്ചു.
റോബോട്ടിക് അവതാര്‍ ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകനും വ്യാപാര സ്റ്റാളുകളുടെ പ്രദര്‍ശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. റോസമ്മയും എക്‌സൈസ് പ്രദര്‍ശനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസും അമ്യൂസ്‌മെന്റ് പാര്‍ക്ക് തഹസില്‍ദാര്‍ കെ.കെ. ദിവാകരനും ആറളം ഫാം സ്റ്റാള്‍ ആറളം ഫാമിങ് കോര്‍പറേഷന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ശ്രീകുമാറും മോട്ടോര്‍വാഹന വകുപ്പ് പ്രദര്‍ശനം കണ്ണൂര്‍ ആര്‍ടിഒ വി.വി.മധുസൂദനനും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.അശോകന്‍ (പായം), ഷിജി നടുപ്പറമ്പില്‍ (ആറളം), ഷീജ സെബാസ്റ്റ്യന്‍ (അയ്യന്‍കുന്ന്), ജില്ലാ പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് ജോസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സരസ്വതി, സ്ഥിരസമിതി അധ്യക്ഷരായ പി.വി.മോഹനന്‍, പി.കെ.ബള്‍ക്കീസ്, കൗണ്‍സിലര്‍ പി.എം.രവീന്ദ്രന്‍, ഗ്രീന്‍ലീഫ് മുന്‍ ചെയര്‍മാന്‍മാരായ ഡോ.എം.ജെ.മാത്യു, സി.അഷറഫ്, സി.എ.അബ്ദുള്‍ ഗഫൂര്‍, ഗ്രീന്‍ലീഫ് സെക്രട്ടറി പി.സുനില്‍കുമാര്‍, വൈസ് ചെയര്‍മാന്‍ സി.ബാബു, പി.കെ.ജനാര്‍ദനന്‍, എം.സുരേഷ് ബാബു, മാത്യു കുന്നപ്പള്ളി, ബെന്നിച്ചന്‍ മഠത്തിനകം, വി.കെ.ജോസഫ്, ബാബുരാജ് പായം, സി.വി.എം.വിജയന്‍, അജയന്‍ പായം, എം.അബ്ദുള്‍ സത്താര്‍, ഇ.സദാനന്ദന്‍, അയൂബ് പൊയിലന്‍, എന്‍.കുഞ്ഞിമൂസ ഹാജി, റെജി തോമസ്, അലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
0 Comments